Youth movement

സഭയിലെ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി രൂപം കൊണ്ട ഈ പ്രസ്ഥാനം ആരാധന പഠനം സേവനം എന്നീ ആപ്തവാക്യത്തെ ആധാരമാക്കി പ്രവർത്തിച്ചുവരുന്നു. സഭയുടെ ആത്മീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.

യുവജനപ്രസ്ഥാനം ആരാധനയിലൂടെ ആത്മീയത വർദ്ധിപ്പിക്കുകയും പഠനങ്ങളിലൂടെ ആത്മീയ ബോധം വളർത്തുകയും സേവന പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സ്നേഹം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇടവകയിൽ നിലവിൽ യുവജനപ്രസ്ഥാനം നാല് യൂണിറ്റുകളായി പ്രവർത്തിച്ചുവരുന്നു.

1. സെന്റ് ജോർജ് യൂത്ത് മൂവ്മെന്റ് ചെങ്ങരൂർ
2. സെന്റ് ജോൺസ് യൂത്ത് മൂവ്മെന്റ് പുതുശ്ശേരി
3. എം ജി ഡി യൂത്ത് മൂവ്മെന്റ് മടുക്കോലി
4. മാർ ഗ്രീഗോറിയോസ് യൂത്ത് മൂവ്മെന്റ് ആമ്പല്ലൂർ
ഓരോ യൂണിറ്റും ആഴ്ച തോറും നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ യോഗം ചേരുകയും മാസത്തിലെ അവസാന ശനിയാഴ്ച എല്ലാ യൂണിറ്റുകളും സംയുക്തമായി ഇടവകയിൽ യോഗം ചേരുകയും ചെയ്തു വരുന്നു.

O1
o2
o3
o4
o5
o6