St George Orthodox Church Chengaroor

About Us

ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനിപള്ളി….
ചരിത്രത്തിലൂടെ..
സംഭവബഹുലങ്ങളായ നീണ്ട 144 വർഷങ്ങൾ പിന്നിട്ടു കൊണ്ട് കാലത്തിന്റെ കരിതേപ്പിനെ വകവയ്ക്കാതെ ആധ്യാത്മികമായും സാമ്പത്തികമായും പുരോഗതി നേടി ഈ നാടിന്റെയും സഭയുടെ അഭിമാനസംഭവമായി ഉയർന്നു പരിലസിക്കുന്ന ഈ പള്ളിയുടെ പൂർവ്വ ചരിത്രത്തിലേക്കുള്ള ഒരു അവലോകനം നടത്തുന്നത് ഈ അവസരത്തിൽ ഉചിതമാണെന്ന് കരുതുന്നു. പല കാര്യങ്ങളിലും ഓർമ്മകളുടെയും കേട്ടുകേൾവിയുടെയും അവലംബമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
നിരണത്തു പള്ളി കഴിച്ചാൽ കല്ലുപ്പാറ പള്ളിയും, മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളിയുമാണ് കിഴക്കൻ മേഖലയിൽ മുമ്പുണ്ടായിരുന്നത്. നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ വർത്തമാനകാലത്തെ മികവുറ്റതാക്കി ഭാവിയെ പ്രതീക്ഷയോടെ വരവേൽക്കാൻ പര്യാപ്തമായ ഭൂതകാല ചരിത്രം നമുക്കുണ്ട്. ഒരു ഇടവകയുടെ ചരിത്രത്തിൽ ക്രിസ്തീയ ദൗത്യ നിർവഹണമാണ് പരമപ്രധാനം. ഇടവകാംഗങ്ങൾ ശരിയായ ആരാധന ജീവിതം നയിക്കുന്നവരായിരിക്കണം.

Home Page 1

ഒരു നാടിന്റെ ചരിത്രത്തിന് ആരംഭം കുറിച്ച ദേവാലയമാണ് ചെങ്ങരൂർ പള്ളി.കൊല്ലവർഷം 1055 ഇടവം എട്ടാം തീയതി മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ തന്നെ പ്രഥമ ദേവാലയ ശിലാ സ്ഥാപന ശുശ്രൂഷ നിർവഹിച്ച ദേവാലയമാണ് ചെങ്ങരൂർ പള്ളി. ദേവാലയ നിർമ്മാണം കുന്നിൽ ആയതുകൊണ്ട് തന്നെ പനയമ്പാലത്തോടു മുതൽ വിശുദ്ധ മദ്ബഹായിലെ ത്രോണോസു വരെ 300 മീറ്ററോളം നീളത്തിലുള്ള കൽപ്പടവുകൾ ഗോത്ര പിതാവായ യാക്കോ ദർശിച്ച സ്വർഗ്ഗത്തോളം എത്തുന്ന ഗോവേണിക്ക് സദൃശ്യമാണ്. ( ഉല്പത്തി 28 :12 )
ദേവാലയ നിർമ്മാണത്തിനായി തിരുവിതാംകൂർ രാജാവിന്റെ അനുമതി വാങ്ങിയ പൂർവ്വപിതാക്കൾ ശിലാസ്ഥാപനത്തിനായി
പരിശുദ്ധ പരുമല തിരുമേനിയോട് അപേക്ഷിച്ചു.

Home Page 2
Home Page 3

നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ വർത്തമാനകാലത്തെ മികവുറ്റതാക്കി ഭാവിയെ പ്രതീക്ഷയോടെ വരവേൽക്കാൻ പര്യാപ്തമായ ഭൂതകാല ചരിത്രം നമുക്കുണ്ട്. ഒരു ഇടവകയുടെ ചരിത്രത്തിൽ ക്രിസ്തീയ ദൗത്യ നിർവഹണമാണ് പരമപ്രധാനം. ഇടവകാംഗങ്ങൾ ശരിയായ ആരാധന ജീവിതം നയിക്കുന്നവരായിരിക്കണം.
ചെങ്ങരൂർ പള്ളി പൂർവികർ പകർന്നുതന്ന വിശ്വാസാചാരങ്ങളിൽ അടിയുറച്ച് ക്രിസ്തീയ ദൗത്യ ബോധത്തോടെ മുന്നേറി എന്നതിന് രണ്ടു പക്ഷമില്ല. ആത്മീയ നിറവുള്ള വൈദികരുടെയും നിസ്വാർത്ഥരായ കൈക്കാരന്മാരും, സെക്രട്ടറിമാരും,പ്രാദേശികമായി പ്രാർത്ഥനയോഗ അടിസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ആത്മീയ സംഘടന പ്രതിനിധികളും നിരന്തരം ഇടവകയുടെ ദൈനംദിന കാര്യങ്ങളിൽ ബന്ധം പുലർത്തി വരുന്നു. തന്മൂലം ആത്മീയ വളർച്ചയ്ക്ക് ഒപ്പം സമഗ്ര പുരോഗതിയിലൂടെ മുന്നേറുക ചാരിതാർത്ഥ്യ ജനകമത്ര!
ഇടവകയുടെ പുരോഗതിയെ മികവുറ്റതാക്കുവാൻ മുഴുവൻ അംഗങ്ങളും അതാത് ആത്മീയ പ്രസ്ഥാനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. നിത്യവും പ്രഭാതത്തിൽ അഞ്ചര മണിക്ക് ഇടവകയുടെ മണിനാദം കേട്ടുണർന്ന് കുടുംബാരാധനയിൽ മുഴുകുവാനും, പ്രദോഷത്തിൽ അഞ്ചര മണിക്ക് ദേവാലയത്തിൽ സന്ധ്യാനമസ്കാരത്തിൽ പങ്കെടുക്കുവാനും ഇടവകാർക്ക് സാധിക്കുന്നു.

Gallery

church History
Chengaroor Church
About Chengaroor Church
Chengaroor Church

BISHOP & VICARS

Thirumeni 1
Thirumeni 2
Achan 1
Achan 2

© 2025 St George Orthodox Church . All rights reserved | Privacy Policycrawl2web technologies