Sevaka Sangam

നമ്മുടെ ഇടവകാംഗം ആയിരുന്ന ഭാഗ്യ സ്മ‌രണാർഹനായ അഭി. ഡോ. സഖറിയാ മാർ തെയോഫിലോസ് തിരുമേനിയുടെ നാമധേയത്തിൽ സേവകസംഘം പ്രവർത്തിക്കുന്നു. ഇടവകയ്ക്ക് അകത്തും പുറത്തു മുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകി വരുന്നു. ഇടവകാംഗങ്ങൾ നൽകി വരുന്ന സംഭാവനകൾ, എൻഡോവ്‌മെൻ്റ് ഫണ്ടുകളുടെ പലിശ, പ്രത്യേക തളികകൾ, പള്ളി അകത്തു പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വഞ്ചിക എന്നിവയിലൂടെ ആവശ്യമായ ഫണ്ട് ശേഖരിക്കുന്നു. സേവക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഭവന നിർമ്മാണം, ഭവനങ്ങളുടെ അറ്റകുറ്റപണികൾ, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള സഹായം, പഠനോപകരണ വിതരണം, പെൻഷൻ പദ്ധതി എന്നിവ നടത്തി വരുന്നു.
സേവക സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്കു അളവറ്റ സഹായസഹകരണങ്ങൾ നൽകിവരുന്ന എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

sv 1
sv 2