mgocsm cover

മലങ്കര സഭയിലെ വിദ്യാർത്ഥികളുടെ ആത്മീയ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി രൂപംകൊണ്ട ഈ പ്രസ്ഥാനം ആരാധന പഠനം സേവനം എന്ന ആപ്തവാക്യങ്ങൾ ലക്ഷ്യമാക്കി അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു.
സഭയുടെ ആത്മീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും അവരുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുവാൻ വേദിയൊരുക്കുകയും ചെയ്യുവാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നത് ഈ പ്രസ്ഥാനത്തിൻ്റെ വിജയത്തിൻ്റെ ഭാഗമാണ്. വിദ്യാർത്ഥികളിൽ ക്രിസ്തുവിനെ പറ്റിയുള്ള ബോധം വളർത്തിയെടുക്കുവാൻ ആത്മീയതയുടെ പടവുകൾ ഭംഗിയായി കയറി നല്ല ജീവിതം നയിക്കുവാനും അവരെ ഈ പ്രസ്ഥാനം മുഖാന്തരം പ്രാപ്തരാക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല.
എല്ലാ മാസവും രണ്ടാം ഞായറാഴ്ചയും അവസാന ഞായറാഴ്ചയും വിശുദ്ധ കുർബാനയ്ക്ക് ശേഷം യോഗങ്ങൾ നടത്തപ്പെടുന്നു.

second cover
mgocsm first