ഇടവകയുടെ പ്രാരംഭ ദിശയിൽ തന്നെ ഇടവകയിൽ സൺഡേ സ്കൂൾ രൂപംകൊണ്ടു. കുട്ടികളെ സത്യവിശ്വാസത്തിലും ആരാധന ജീവിതത്തിലും വളർത്തി നല്ല വ്യക്തികൾ ആക്കി തീർത്ത് ഭാവിയുടെ വാഗ്ദാനങ്ങൾ ആക്കുവാൻ തക്കവിധം സൺഡേസ്കൂൾ പ്രവർത്തിച്ചുവരുന്നു.
ഇടവക വൈദീകരുടെ പ്രവർത്തനകാലയളവിൽ തന്നെ സൺഡേ സ്കൂൾ പ്രവർത്തനം നടത്തിവരുന്നു.
സൺഡേ സ്കൂൾ പ്രസ്ഥാനം നടത്തുന്ന പരീക്ഷകൾക്കും മത്സരങ്ങൾക്കും അനുബന്ധമായി ഇടവക തലത്തിലും പാഠ്യ പാഠ്യേതര മത്സരങ്ങൾ ക്രമീകരിക്കുന്നു.
ഇടവകയിലെ കുട്ടികൾ സൺഡേസ്കൂൾ ഡിസ്ട്രിക് ഭദ്രാസന സോണൽ തലങ്ങളിലും മികവ് പുലർത്തി സമ്മാനിതരാകുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ സൺഡേ സ്കൂൾ കുട്ടികൾക്കായി റാലി മത്സരവും നടത്തിവരുന്നു.
ഓരോ സൺഡേ സ്കൂളിന്റെയും പ്രവർത്തന മേഖലയിലുള്ള പ്രാർത്ഥന യോഗങ്ങൾ സൺഡേ സ്കൂളുകൾക്ക് ആവശ്യമായ കൈത്താങ്ങലുകൾ നൽകിവരുന്നു.
സെന്റ് ജോർജ് ചെങ്ങരൂർ,സെന്റ് പീറ്റേഴ്സ് പൂതാംപുറം, സെന്റ് ജോൺസ് പുതുശ്ശേരി, സെന്റ് മേരീസ് പുതുശ്ശേരി,എം.ജി.ഡി കുന്നന്താനം, എം. ബി. എം പ്ലാത്താനം, മാർ ഗ്രീഗോറിയോസ് ആമ്പല്ലൂർ എന്നിങ്ങനെ 7 സൺഡേ സ്കൂളുകൾ ഇടവകയുടെ വിവിധ ഭാഗങ്ങളായി നിലവിൽ പ്രവർത്തിച്ചുവരുന്നു.
The perfect solution for churches, religion congregations and other faith-based organizations.
Gratia offers a range of features to help you create a stunning website that perfectly captures the spirit of your organization.