Church History Cover

ഒരു നാടിന്റെ ചരിത്രത്തിന് ആരംഭം കുറിച്ച ദേവാലയമാണ് ചെങ്ങരൂർ പള്ളി.കൊല്ലവർഷം 1055 ഇടവം എട്ടാം തീയതി മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ തന്നെ പ്രഥമ ദേവാലയ ശിലാ സ്ഥാപന ശുശ്രൂഷ നിർവഹിച്ച ദേവാലയമാണ് ചെങ്ങരൂർ പള്ളി. ദേവാലയ നിർമ്മാണം കുന്നിൽ ആയതുകൊണ്ട് തന്നെ പനയം പാലത്തോട് മുതൽ വിശുദ്ധ മദ്ബഹായിലെ ത്രോണോസു വരെ 300 മീറ്ററോളം നീളത്തിലുള്ള കൽപ്പടവുകൾ ഗോത്ര പിതാവായ യാക്കോ ദർശിച്ച സ്വർഗ്ഗത്തോളം എത്തുന്ന ഗോവേണിക്ക് സദൃശ്യമാണ്. ( ഉല്പത്തി 28 :12 )
ദേവാലയ നിർമ്മാണത്തിനായി തിരുവിതാംകൂർ രാജാവിന്റെ അനുമതി വാങ്ങിയ പൂർവ്വപിതാക്കൾ ശിലാസ്ഥാപനത്തിനായി
പരിശുദ്ധ പരുമല തിരുമേനിയോട് അപേക്ഷിച്ചു. മനോഹര ദേശത്തെ താൻ ആദ്യമായി ശിലാസ്ഥാപന ശുശ്രൂഷ നിർവഹിച്ച ദേവാലയത്തിന് പരിശുദ്ധ പരുമല തിരുമേനി ചെങ്ങരൂർ പള്ളി എന്ന് പേർ വിളിച്ചു. അങ്ങനെ തന്റെ കടിഞ്ഞൂൽ പുത്രിയായ ദേവാലയത്തിനൊപ്പം ചെങ്ങരൂർ എന്ന ഗ്രാമവും ജന്മമെടുത്തു . സർക്കാർ രേഖകളിൽ പുതുശ്ശേരി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം ചെങ്ങരൂർ എന്നറിയപ്പെട്ടപ്പോൾ ചെങ്ങരൂർ പള്ളിയുടെ മണിനാദം കേൾക്കുന്ന സ്ഥലം ചെങ്ങരൂർ ദേശത്തിന്റെ അതിർത്തി നിർണയിച്ചു.
കുറവിലങ്ങാട് തുടങ്ങിയ സത്യവിശ്വാസ കേന്ദ്രങ്ങളിൽ പോർച്ചുഗീസ് അധിനിവേശം സത്യവിശ്വാസ സംരക്ഷണം പ്രതിസന്ധിയിലാക്കിയപ്പോൾ വിശ്വാസ സംരക്ഷണത്തിനായി മധ്യ തിരുവിതാംകൂറിലേക്ക് കുടിയേറിയ പൂർവ്വ പിതാക്കൾ സപ്ത കൂദാശകൾക്ക് ആദ്യം നിരണം വലിയ പള്ളിയെയും തുടർന്ന് കല്ലുപ്പാറ വലിയ പള്ളിയെയും ആശ്രയിച്ചു.
ജീവിത പ്രാരാബ്ധങ്ങൾക്ക് കഠിനാധ്വാനം മറുമരുന്നും സത്യവിശ്വാസം ജീവവായുമാക്കിയവർ തങ്ങളുടെ ഇല്ലായ്മകളിൽ പുതുതലമുറയ്ക്കായി കരുതിയ ഏറ്റവും വലിയ സമ്പാദ്യമാണ് ചെങ്ങരൂർ പള്ളി.. വലിയ ദേവാലയങ്ങൾ നിർമ്മിച്ച ദൈവത്തെ ദേവാലയത്തിൽ പ്രതിഷ്ഠിച്ച ആവശ്യമുള്ളപ്പോൾ എടുത്തണിയുകയും അല്ലാത്തപ്പോൾ അഴിച്ചു വയ്ക്കുകയും ചെയ്യുന്ന ഒരു ആഭരണമായി ദൈവത്തെ ചെറുതാക്കാനല്ല അവർ ദേവാലയം നിർമ്മിച്ചത് .
ദേവാലയം പവിത്രമായി സൂക്ഷിക്കുവാൻ നാം ഒരു അളവ് വരെ ജാഗ്രതയുള്ളവരാണ്. അതിലുപരി നമ്മുടെ ദേവാലയം അശുദ്ധമാക്കുവാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ പോരാടുവാനും നാം മുന്നിട്ടിറങ്ങുന്നു.
ദൈവം ഉള്ളിൽ വസിക്കുന്നവന് ഭയമില്ല. ക്രിസ്തുവിന്റെ കബറടക്കശേഷം ഭയന്ന് വാതിലടച്ച് മുറിയിൽ കഴിഞ്ഞവർ ക്രിസ്തു ഉള്ളിലായപ്പോൾ ഭയരഹിതരായി.
ദൈവത്തെ ഉള്ളിൽ വഹിച്ച സ്നാപക യോഹന്നാൻ മറ്റുള്ളവർക്ക് ദൈവത്തെ കാട്ടിക്കൊടുത്തു. അനീതി എതിർത്തു നല്ല ഭക്ഷണം, നല്ല വസ്ത്രം,നല്ല വീട്, ഒക്കെ വെടിഞ്ഞു ക്രിസ്തു ഉള്ളിൽ ആയപ്പോൾ കാൽപിടുത്ത പ്രീണനമൊക്കെ വെടിഞ്ഞു ക്രിസ്തുവിൽ ജീവിക്കും.
പുതിയ ദേവാലയം വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ കുരിശാകൃതിയിൽ 4 മുഖവാരത്തോടെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ദേവാലയത്തിന്റെ ആത്യന്തിക ലക്ഷ്യം ഈ ലോകത്തെ മുഴുവനായി കർത്തൃ ശരീരമാക്കുകയാണ്. ആയതിന് നമുക്ക് ലഭിച്ച ഉണർവും ഉത്സാഹവും സഹായമാകട്ടെ. ദേവാലയത്തെ കുറിച്ചുള്ള ദൈവസങ്കല്പം അങ്ങനെ സാക്ഷാത്കരിക്കാം..

Chengaroor Church
Chengaroor Church 4
Chengaroor Church 3
Image 3
Image 2
Image 1